Thursday, December 11, 2008

ബൂലോഗ സമാധാനി

പരസ്യം പതിച്ചതുപോലെ കുറേ ദിവസങ്ങളായി ഒരേ ബ്ലോഗ്‌ പോസ്‌റ്റു തന്നെ പല തവണകളായി അഗ്രിഗേറ്ററുകളില്‍ കണ്ട്‌ വിരസത തോന്നുന്നു.
"ബ്ലോഗുകള്‍ ശാന്തിയും സുരക്ഷയും പ്രദാനം ചെയ്യുന്നവയാവണം"
എന്ന വളരെ ആകര്‍ഷണീയമായ വാക്കുകള്‍ ഉപയോഗിച്ച്‌ ചെയ്യുന്ന പ്രവര്‍ത്തി നേരേ വിപരീതമായി പോവുന്നുണ്ടോ എന്നൊരു സംശയം.

ഞാനുദ്ദേശിക്കുന്നത്‌ "മലയാളവാര്‍ത്ത" യെക്കുറിച്ചു തന്നെ ( http://www.malayalavarta.net/ )

ഒരു നാടന്‍ വര്‍ത്തമാനം പോലെ പറഞ്ഞാല്‍,
അതിന്റെ അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക്‌ വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ടാവാം, മലയാളികളറിയാനാഗ്രഹിക്കുന്ന മറ്റെല്ലാ വാര്‍ത്തകളേയും മറന്ന്‌ ഒരു വ്യക്തിയുടെ ഫോട്ടോയും കാര്‍ട്ടുണും വിലാസവും കൊടുത്ത്‌ ബൂലോഗരെ വിരസമാക്കുന്നത്‌.

മറ്റുള്ള മാധ്യമങ്ങളില്‍ ഒരു സൃഷ്ടിയോ വാര്‍ത്തയോ വിശകലനമോ എന്തുമായിക്കൊള്ളട്ടെ ഒന്നിലധികം കൈകളിലൂടെ മനസ്സുകളിലൂടെ, ബുദ്ധിയിലൂടെയാണ്‌ പുറംലോകത്തെത്തുന്നത്‌. ബ്ലോഗില്‍ ഒരു സാധാരണ മനുഷ്യന്റെ സൃഷ്ടികള്‍ പുറത്തു വരുന്നത്‌, മറ്റൊരുവന്റെ ഇടപെടലുകളില്ലാതെ, മയപ്പെടുത്തലുകളില്ലാതെ എല്ലാതരം വൃക്തി വൈചിത്രങ്ങളോടേയും ചിലപ്പോള്‍ വൃക്തിയുടെ വൈകൃതങ്ങള്‍ പോലും വെളിപ്പടുന്ന രിതിയിലാവാം പ്രസിദ്ധീകരിക്കപ്പെടുന്നത്‌. വായനക്കാര്‍ പലപ്പോഴും അതിന്‌ അത്ര മത്രമേ ഗൗരവം നല്‍കാറുമുള്ളു.

വിവിധ സാഹചര്യങ്ങളില്‍ നിന്നും വരുന്ന വ്യക്തികളുടെ വൈചിത്രങ്ങളും വൈകല്യങ്ങളും നിറഞ്ഞ നിലപാടുകളെ പക്വമതിയായ ഒരു മനുഷ്യനും എടുത്തു വിഴുങ്ങാറില്ല.
പകരം തിരുത്താന്‍ ശ്രമിക്കും. അതിനാണല്ലൊ, മറ്റു മാധ്യമങ്ങളിലില്ലാത്ത കമന്റു്‌ ഓപ്‌്‌ഷന്‍ ബ്ലോഗുകളില്‍ ഉണ്ടായത്‌.

"ചിത്രകാരന്‍" എന്ന വ്യക്തിയുടെ നിലപാടുകളോടുള്ള വിയോജിപ്പുകള്‍. ആ വ്യക്തിയുടെ ഫോട്ടോയും വിലാസവും ഫോണ്‍ നമ്പറും കൊടുത്തല്ല പ്രകടിപ്പിക്കേണ്ടത്‌ എന്ന്‌ എനിക്കു തോന്നുന്നു. പ്രത്യേകിച്ചും ബ്ലോഗ്‌ അക്കാദമിയിലൂടെ അദ്ദേഹത്തെ മിക്കവര്‍ക്കും അറിയാവുന്ന സ്ഥിതിക്ക്‌. അറിയപ്പെടാത്ത ഒര്‌ അപകടകാരി അനോണിയെക്കുറിച്ചാണ്‌ ഇത്തരം പോസ്‌റ്റ്‌ എങ്കില്‍ ഇത്‌ ശ്രദ്ധിക്കപ്പെട്ടേനെ.

ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഈ "സമാധാനപ്രേമി" യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കുന്നത്‌ സമാധാനക്കേടാണ്‌. ഇത്‌ അദ്ദേഹം തിരുത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു.

No comments: